താരങ്ങള്‍ക്ക് അച്ചടക്കം പോരാ, കരാര്‍ ശക്തമാക്കാന്‍ ചലച്ചിത്ര നിര്‍മാതാക്കള്‍


പ്രതീകാത്മക ചിത്രം

കൊച്ചി: അഭിനേതാക്കളുമായുള്ള കരാറിലെ വ്യവസ്ഥകള്‍ ശക്തമാക്കാനൊരുങ്ങി മലയാള സിനിമയിലെ നിര്‍മാതാക്കള്‍. ലൊക്കേഷനില്‍ വൈകി എത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മാതാക്കള്‍ കരാര്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നത്. സ്ത്രീസുരക്ഷ ഉറപ്പാക്കല്‍, ലഹരി ഉപയോഗം തടയല്‍ എന്നീ ലക്ഷ്യങ്ങളും ഇതിനു പിന്നില്‍ ഉണ്ടെന്നാണ് വിവരം.

സിനിമാ മേഖലയില്‍ അഭിനേതാക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമിടയില്‍ നിലവില്‍ പല കരാറുകള്‍ ഉണ്ടെങ്കിലും ഇത് ശക്തമല്ലെന്ന് കണ്ടതോടെയാണ് പഴുതടച്ചുള്ള പുതിയ കരാര്‍ വരുന്നത്. താരങ്ങള്‍ ലാക്കേഷനില്‍ വൈകി വരുന്നതുമൂലം ലൈറ്റ് ബോയ് മുതലുള്ള ലൊക്കേഷനിലെ മറ്റംഗങ്ങള്‍ക്ക് അധിക തുക നല്‍കേണ്ടിവരുന്നെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.രാത്രിയും പകലും നീണ്ടുനില്‍ക്കുന്ന ചിത്രീകരണങ്ങളില്‍ അഭിനേതാവിന്റെ സൗകര്യംകൂടി കണക്കിലെടുക്കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ കരാര്‍ പ്രാവര്‍ത്തികമാക്കാനാണ് ശ്രമം. ഇതിന് മുന്നോടിയായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അഭിനേതാക്കളുടെ സംഘടനായ അമ്മയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

Content Highlights: actors should be more obedient producers to tighten contract


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented