ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും പോസ്റ്ററും പുറത്ത്. പൃഥ്വിരാജും ഇന്ദ്രജിത്തും ഫെയ്സ്ബുക്കിലൂടെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. ലവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യം ചിത്രീകരണം പൂർത്തിയാക്കിയ മലയാളചിത്രമാണ് ലവ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ്.
Content Highlights :actors shine tom chacko and rajisha vijayan love movie poster