ണ്ടാമത് കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് നടൻ സെയ്ഫ് അലി ഖാനും കരീന കപൂറും. കുടുംബത്തിലേക്ക് പുതിയൊരതിഥി കൂടി വന്നു ചേരുന്നതിന്റെ കാത്തിരിപ്പിലാണ് തങ്ങളെന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചു.

2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016 ഡിസംബർ 20ലായിരുന്നു ആദ്യപുത്രൻ തൈമൂറിന്റെ ജനനം. ഇടയ്ക്ക് കരീന കരിയറിൽ നിന്നും ബ്രേക്ക് എടുത്തിരുന്നുവെങ്കിലും പിന്നീട് വീണ്ടും സജീവമായി. ആമിർഖാന്റെ നായികയായി ലാൽ സിങ് ഛദ്ദയാണ് പുതിയ ചിത്രം. ഡിസംബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് 19 പ്രമാണിച്ച് 2021ലേക്ക് നീട്ടി.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന ദില്ലി, ഭൂത് പോലീസ്, ബണ്ടി ഔർ ബബ്ലി 2 എന്നിവയാണ് സെയ് ഫിന്റെ പുതിയ ചിത്രങ്ങൾ.

Content Highlights :actors saif ali khan and kareena kapoor announces the arrival of their second child