എഴുത്തുകാരനും നടനുമായ ബി.ഹരികുമാര്‍ അന്തരിച്ചു


ബി.ഹരികുമാർ | ഫോട്ടോ: എസ്. ശ്രീകേഷ്, ഫയൽചിത്രം | മാതൃഭൂമി

തിരുവനന്തപുരം: നടനും എഴുത്തുകാരനുമായ ബി. ഹരികുമാർ (71) അന്തരിച്ചു. ചലച്ചിത്രനടൻ അടൂർ ഭാസിയുടെ സഹോദരി ഓമനക്കു‍ട്ടിയമ്മയുടെയും നൂറനാട് സി.ബി.എം. ഹൈസ്കൂൾ മാനേജരായിരുന്ന സി.ഭാർഗവൻപിള്ളയുടെയും മകനാണ്.

കാഴ്ചയിലും സംസാരത്തിലും അടൂർ ഭാസിയെ അനുസ്മരിപ്പിക്കുന്ന പ്രകൃതമായിരുന്നു ഹരികുമാറിന്റേത്. അഭിനയത്തിൽ അടൂർ ഭാസിയുടെ പാരമ്പര്യം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളം ദൂരദർശൻ തുടങ്ങിയപ്പോൾ സീരിയലുകളിലൂടെ അദ്ദേഹം കുടുംബസദസ്സുകൾക്ക് പ്രിയങ്കരനായി. മലയാറ്റൂരിന്റെ ‘ഡോ. വേഴാമ്പൽ’ നോവൽ സീരിയലാക്കിയപ്പോൾ അതിലെ അഭിനയംകൊണ്ട് ശ്രദ്ധപിടിച്ചുപറ്റി. ഡയാന എന്ന സീരിയൽ ഹരികുമാർ രചിച്ചതാണ്. ചമയം, മർമരം സീരിയലുകളിലും സർഗം, കളമശ്ശേരിയിൽ കല്യാണയോഗം, സാഗരം സാക്ഷി എന്നീ സിനിമകളിലും അഭിനയിച്ചു.



അടൂർ ഭാസിയുടെ ജീവിതം പ്രമേയമാക്കി ‘മാരീചം’ എന്ന നോവലും ചിരിയുടെ തമ്പുരാൻ, അടൂർ ഭാസി ഫലിതങ്ങൾ എന്നിവയും എഴുതി.

35 നോവലുകളും അമ്പതിൽപ്പരം കഥാസമാഹാരങ്ങളും രചിച്ചു. സാഹിത്യരചനയ്ക്ക് മൂലൂർ എസ്. പദ്മനാഭപണിക്കർ അവാർഡ് ലഭിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തിലെ കുലപതി സി.വി. രാമൻപിള്ളയുടെ മകളുടെ മകനും പ്രസിദ്ധ ഹാസ്യസാഹിത്യകാരൻ ഇ.വി.കൃഷ്ണപിള്ളയുടെ കൊച്ചുമകനുമാണ്.

കന്യാകുമാരി ജില്ലയിലെ കുലശേഖരം പൊന്നുമംഗലം കുടുംബാംഗമായ കെ.വി.ശ്രീലേഖയാണ് ഭാര്യ. മകൻ: ഹേമന്ത് (ദുബായ്). മരുമകൾ: പാർവതി (ദുബായ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30-ന്.

Content Highlights: actor writer b harikumar passed away, b harikumar movies, b harikumar novels


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented