വിവേക്
ചെന്നൈ: നടന് വിവേകിന്റെ മരണത്തില്‍ അഭ്യൂഹം പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് ചെന്നൈ കോര്പ്പറേഷന് കമ്മിഷണര്‍ ജി. പ്രകാശ് അറിയിച്ചു.
വിവേകിന്റെ മരണത്തെ കോവിഡ് വാക്സിന് സ്വീകരിച്ചതുമായി ബന്ധപ്പെടുത്തി പ്രചാരണങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് മുന്നറിയിപ്പ്. കോവിഡ് വാക്സിനുമായി മരണത്തിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ്. മികച്ച വ്യക്തിത്വത്തിനുടമയായ വിവേകിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണ്. കോവിഡ് വാക്സിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വിവേകിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കാന്‍ തയ്യാറായ തമിഴ്നാട് സര്‍ക്കാരിനു കുടുംബം നന്ദി അറിയിച്ചു. വിവേകിന്റെ ഭാര്യ അരുള്‍സെല്‍വിയാണ് നന്ദി അറിയിച്ചത്. കേന്ദ്രസര്‍ക്കാരിനും വിവേകിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സാലിഗ്രാമത്തെ വീട്ടിലെത്തിയ ആരാധകര്‍ക്കും അവര്‍ നന്ദി പറഞ്ഞു. രാജ്യം പദ്മശ്രീ നല്കി ആദരിച്ച വിവേകിന്റെ ശവസംസ്കാരം ശനിയാഴ്ച ഔദ്യോഗിക ബഹുമതികളോടെയാണ് നടന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് വിവേകിന്റെ (59) അന്ത്യം.
Content Highlights: Actor Vivek death action against people spreading rumours about vaccination
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..