താരസംഘടനയായ അമ്മയിൽ തനിക്ക് അംഗത്വം നിഷേധിച്ചതിനെച്ചൊല്ലിയുള്ള വെളിപ്പെടുത്തലുമായി നടൻ വിഷ്ണുപ്രസാദ്. നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണെന്നും താനതിന് ഇരയും സാക്ഷിയുമാണെന്ന് വിഷ്ണു പറയുന്നു.

വിഷ്ണു പ്രസാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

അമ്മ എന്ന സംഘടനയിൽ എനിക്ക് അംഗത്വം നിഷേധിച്ചു? എന്തുകൊണ്ട്? വർഷങ്ങൾക്ക് മുമ്പേ നടന്ന കാര്യമാണ്. എന്നാലും മനസ്സു തുറക്കാമെന്ന് വിചാരിച്ചു.

എന്റെ ആദ്യചിത്രം തമിഴിലായിരുന്നു. വിനയൻ സർ സംവിധാനം ചെയ്ത കാശി. അതിനു ശേഷം ഫാസിൽ സാറിന്റെ കൈ എത്തും ദൂരത്ത്, ജോഷി സാറിന്റെ റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട്.... അമ്മ സംഘടനയിൽ അംഗത്വത്തിനായി അപേക്ഷിച്ചപ്പോൾ കൂടുതൽ സിനിമകൾ ചെയ്യൂവെന്നാണ് പറഞ്ഞത്. അതിനു ശേഷം വന്ന നടൻമാർ കുറച്ച് സിനിമകൾ ചെയ്ത ശേഷം പെട്ടെന്നു തന്നെ അംഗത്വം നേടുകയും ചെയ്തു.

അടുത്തിടെ എന്റെ സഹപ്രവർത്തകൻ നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണ് എന്ന് തോന്നുന്നു. ഞാൻ അതിന് ഇരയും സാക്ഷിയുമാണ്.

 

Content Highlights :actor vishnu prasad facebook post about experience of nepotism an hierarchy in malayalam cinema supports neeraj madhav