ടന്‍ വിശാല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിട്ട് കുറച്ചു ദിവസങ്ങളായി. നേരത്തെ വരലക്ഷ്മി ശരത്കുമാറുമായി നടന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സിനിമാലോകത്ത് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്തകള്‍ നിരസിച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിവാഹവാര്‍ത്തയെക്കുറിച്ച് പ്രതികരിച്ച് വിശാല്‍ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്‌. തന്റെ വിവാഹത്തെ സംബന്ധിച്ച് തെറ്റായ ചില ലേഖനങ്ങള്‍ കണ്ടുവെന്നും ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

എങ്ങിനെയാണ് ചില ലേഖനങ്ങള്‍ എന്റെ വിവാഹത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വാര്‍ത്തകളും നല്‍കുന്നത് എന്നോര്‍ത്ത് അത്ഭുതം തോന്നുന്നു. ദയവായി തെറ്റുത്തിരുത്തുക. ഇത് എന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ തന്നെ ഔദ്യോഗികമായി പുറത്ത് വിടുന്നതില്‍ കൂടുതല്‍ സന്തോഷാലുവായിരിക്കും. ഉടന്‍ തന്നെ- വിശാല്‍ ട്വീറ്റ് ചെയ്തു.

ഹൈദരാബാദില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് വിശാലിന്റെ വധു എന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. അനീഷ എന്നാണ് പെണ്‍കുട്ടിയുടെ പേര്, വിവാഹം ഉടന്‍ നടക്കുമെന്ന് വിശാലിന്റെ പിതാവ് ജി. കെ റെഡ്ഢി സ്ഥിരീകരിച്ചതായി തെലുങ്കിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറെ നാളുകളായി വിശാലും അനിഷയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Content Highlights: actor vishal wedding news anisha girl from hyderabad marriage