നടൻ വിശാലിന്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം; പോലീസ് അന്വേഷണം തുടങ്ങി


ചുവന്ന കാറിലെത്തിയ ഒരു സംഘമാളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് നടൻ പരാതിയിൽ പറയുന്നു.

വിശാൽ | ഫോട്ടോ: www.facebook.com/VishalKOfficial/photos

ചെന്നൈ: നടൻ വിശാലിന്റെ ചെന്നൈ അണ്ണാന​ഗറിലുള്ള വീടിനുനേരെ അജ്ഞാതരുടെ ആക്രമണം. തിങ്കളാഴ്ച ഒരുസംഘം ആളുകൾ വിശാലിന്റെ വീടിന് കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ബാൽക്കണിയിലെ ​ഗ്ലാസുകൾ തകരുകയും വീടിന് മറ്റ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മാനേജർ മുഖേന താരം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

തിങ്കളാഴ്ച രാത്രിയാണ് വിശാലിന്റെ വീടിന് നേരെ അക്രമികൾ കല്ലെറിഞ്ഞത്. താരം മാതാപിതാക്കൾക്കൊപ്പമാണ് ഇവിടെ കഴിയുന്നത്. ചുവന്ന കാറിലെത്തിയ ഒരു സംഘമാളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് നടൻ പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിശാൽ പോലീസിന് കൈമാറിയിട്ടുണ്ട്.



തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ. തമിഴിലെ മുൻനിര പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും വിശാലുമായുള്ള തർക്കവുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയുടെ പരി​ഗണനയിലാണ്.

എ വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ലാത്തിയാണ് വിശാലിന്റേതായി പ്രദർശനത്തിന് തയ്യാറെടുക്കുന്ന ചിത്രം. ഓ​ഗസ്റ്റിൽ റിലീസാകേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ആധിക് രവിചന്ദർ സംവിധാനം ചെയ്യുന്ന മാർക്ക് ആന്റണിയാണ് ചിത്രീകരണത്തിലുള്ള സിനിമ. ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റി വിശാൽ വിശ്രമത്തിലായതിനാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്.

Content Highlights: actor vishal's house attacked by strangers, police investigation started


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented