തെന്നിന്ത്യന്‍ താരം വിശാലിന്റെയും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും വിശാലിന് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

തമിഴ് സിനിമയില്‍ നിന്നും സുന്ദര്‍ സി, കുശ്ബു, രമണ, നന്ദ, ശ്രീമാന്‍, പശുപതി തുടങ്ങിയ പ്രമുഖര്‍ എത്തി. വിവാഹതിയ്യതി ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.

ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനിഷ. വിജയ് ദേവരക്കൊണ്ട നായകനായ പെല്ലി ചൂപുലു, അര്‍ജുന്‍ റെഡ്ഡി എന്നീ സിനിമകളില്‍ അനിഷ വേഷമിട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് വിവാഹിതരാകുന്ന വാര്‍ത്ത ഇരുവരും പരസ്യമാക്കിയത്.

vishal

vishal

vishal

Content Highlights : Actor Vishal gets Engaged to Anisha Alla Reddy Vishal Anisha Engagement pictures