കോവിഡ് ബാധിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി വിശാൽ.

തന്റെ പിതാവിന് പോസിറ്റീവ് ആയെന്നും അദ്ദേഹത്തെ പരിചരിച്ചത് വഴി തനിക്ക് രോ​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും വിശാൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

''അതെ സത്യമാണ്, എന്റെ പിതാവിന് പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ പരിചരിക്കാൻ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്‌ചകൊണ്ട് അപകടനില തരണം ചെയ്‌തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നതിൽ വലിയ സന്തോഷമുണ്ട്''- വിശാൽ കുറിച്ചു.

വിശാലിന്റെ പോസ്റ്റിന് താഴെ ചിലർ സംശയവുമായി രം​ഗത്തെത്തി. കോവിഡെന്ന് വിശാൽ എവിടെയും സൂചിപ്പിക്കാത്തതിനാൽ ആശയകുഴപ്പമുണ്ടെന്നാണ് പലരും പറയുന്നത്. ആയുർവേദ മരുന്നുകൊണ്ട് കൊറോണ വെെറസിനെ ചെറുക്കാൻ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. 

Content Highlights: Actor Vishal Facebook post on Ayurvedic Medicine, recovery, GK Reddy