ഹൈദരാബാദ്: തെലുഗു സിനിമാനടന്‍ വിനോദ് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു.

ആരിഷെട്ടി നാഗറാവു എന്നാണ് വിനോദിന്റെ യഥാര്‍ഥ പേര്. 1983 ല്‍ യു. നാഗേശ്വര്‍ റാവു സംവിധാനം ചെയ്ത കീര്‍ത്തി കന്ത കനകം എന്ന സിനിമയിലൂടെയാണ് വിനോദ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നായകനും വില്ലനും സഹനടനുമായി മൂന്നൂറോളം സിനിമകളില്‍ വേഷമിട്ടു. 

ചിരഞ്ജീവി നായകനായ ഇന്ദ്രയിലും നന്ദമൂരി ബാലകൃഷ്ണ നായകനായ ലോറി ഡ്രൈവറിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തെലുഗിന് പുറമേ ഹിന്ദി, തമിഴ് ഭാഷകളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വീണവതിയാണ് വിനോദിന്റെ ഭാര്യ.

Content Highlights: actor vinod passed away telugu veteran actor tamil hindi movie keerthi kantha kanakam