യനാട് അമ്പലക്കൊല്ലിയിലെ ആദിവാസി കോളനിയില്‍ നിന്ന് ശ്രീധന്യ സുരേഷ് എന്ന അഭിമാനതാരം കോഴിക്കോട് അസിസ്റ്റന്റ് കളക്ടറാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചയാകുന്നത്. ശ്രീധന്യ ഐ എ എസ് പരീക്ഷ വിജയിച്ച സമയത്ത് വയനാട്ടിലെ വീട്ടില്‍ ചെന്നു താന്‍ കണ്ടിരുന്നുവെന്ന് പറയുകയാണ് ഇപ്പോള്‍ നടന്‍ വിനോദ് കോവൂര്‍. അന്ന് സംസാരിച്ചു പിരിയുമ്പോള്‍ ഇനി കലക്ടറായികോഴിക്കോടെത്തുമ്പോള്‍ കാണാം എന്നുപറഞ്ഞു കൊണ്ടാണ് തന്നെ യാത്രയാക്കിയതെന്നും വിനോദ് പറയുന്നു. ശ്രീധന്യ പൊരുതി നേടിയതാണ് ഈ വിജയമെന്നും വിനോദ് കുറിക്കുന്നു.

വിനോദ് കോവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഒരു പാട് സന്തോഷം തോന്നിയ നിമിഷം
IAS പരീക്ഷ പാസായ സമയത്ത് ശ്രീധന്യക്ക് കുഞ്ഞു സമ്മാനവും ഒത്തിരി സ്‌നേഹവുമായ് വയനാട് ചുരം കയറി ശ്രീധന്യയുടെ വീട്ടില്‍ ചെന്ന ദിനം. കുടുംബാംഗങ്ങളോടൊപ്പം മധുരം കഴിച്ച് വിശേഷങ്ങള്‍ പങ്കിട്ട് യാത്ര തിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു ഇനി കലക്ടറായ് കോഴിക്കോടെത്തുമ്പോള്‍ കാണാം എന്ന് ചിരിച്ച് കൊണ്ട് എന്നെ യാത്രയാക്കിയ നിമിഷം ഓര്‍ത്തു പോവുന്നു.
ഇന്ന് കാലത്ത് കോഴിക്കോട് അസ്സി. കലക്ടറായി ചാര്‍ജെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ വലിയ ആഹ്‌ളാദം തോന്നി.
പൊരുതി നേടിയ വിജയമാണിത് നേട്ടമാണിത്
ശ്രീ ധന്യ , അഭിമാനിക്കുന്നു, ഒപ്പം മനസിന്റെ അക തട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായ് ആശംസിക്കുന്നു.
ഒരു ബിഗ് സല്യൂട്ടും
അസി: കലക്ടറില്‍ നിന്നും കലക്ടറിലേക്കുള്ള ദൂരം വളരെ അടുത്താണ്
ആ ദിവസവും വരും
കാത്തിരിക്കുന്നു
പ്രാര്‍ത്ഥനയോടെ

vinod kovvor sreedhanya

Content Highlights : actor vinod kovoor about sreedhanya suresh ias from wayanad newly appoined kozhikode sub collector