കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയില്‍ സംസാരിച്ച കേസില്‍ കുറ്റം സമ്മതിച്ച് വിനായകന്‍. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിനായകന്‍. പോലീസിന് യുവതി കൈമാറിയ വോയ്‌സ് റെക്കോഡുകള്‍ തന്റേതാണെന്ന് വിനായകന്‍  സമ്മതിച്ചു.

ഫോണിലൂടെ നടന്‍ വിനായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

പരാതി നല്‍കിയ പെണ്‍കുട്ടിയെ തനിക്കറിയില്ലെന്നും വിനായകന്‍ പറഞ്ഞു.

Content Highlights: actor vinayakan verbally abusing case