വിജയ് സേതുപതി വടിവാളുകൊണ്ട് കേക്ക് മുറിക്കുന്നു
ചെന്നൈ: വടിവാളുകൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം പുറത്തായതോടെ ജന്മദിനത്തിൽ വിവാദക്കുരുക്കിൽപ്പെട്ട് നടൻ വിജയ് സേതുപതി.
ചെന്നൈയിൽ മുമ്പ് പിറന്നാളാഘോഷത്തിന് വടിവാളുകൊണ്ട് കേക്ക് മുറിച്ച യുവാക്കളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സാധാരണക്കാർക്ക് ഒരു നിയമവും പ്രമുഖർക്ക് മറ്റൊന്നുമെന്ന ഇരട്ടത്താപ്പ് നയംപാടില്ലെന്നും നടനെതിരേ നടപടിയെടുക്കണമെന്നും സാമൂഹികമാധ്യമങ്ങളിൽ മുറവിളിയുണ്ടായി.
''സംവിധായകൻ പൊന്റാമിന്റെ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഈ സിനിമയിൽ വടിവാളും ഒരു പ്രധാന കഥാപാത്രമാണ്. ഷൂട്ടിങ് സംഘത്തിനൊപ്പം പിറന്നാളാഘോഷിച്ചപ്പോൾ കേക്ക് മുറിക്കാൻ ആ വാൾ ഉപയോഗിക്കുകയായിരുന്നു. ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു''-നടൻ പ്രസ്താവനയിൽ പറഞ്ഞു.
Content highlights :actor vijay sethupathi apologises birthday cake cut with sword issue
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..