-
ഗ്രീൻ ഇന്ത്യ ചലഞ്ചുമായി രംഗത്തു വന്ന തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് വിജയ്. വീട്ടുമുറ്റത്ത് പുതിയ വൃക്ഷത്തൈ നടുന്ന താരത്തിന്റെ ചിത്രം തരംഗമാകുകയാണ്.
'മഹേഷ് ഇത് നിങ്ങൾക്കും ഹരിത ഇന്ത്യയ്ക്കും ആരോഗ്യത്തിനും, നന്ദി' എന്ന കുറിപ്പോടെയാണ് വിജയ് ചിത്രം ട്വീറ്റ് ചെയ്തത്.
പ്രകൃതിസംരംക്ഷണം അത്യാവശ്യഘടകമായി കരുതണമെന്നും മനുഷ്യന്റെ നിലനിൽപിനു തന്നെ ഭീഷണിയാണെന്നും ഓർമ്മിപ്പിച്ച ഇഐഎ 2020 ക്യാമ്പെയ്ൻ സോഷ്യൽമീഡിയയിലും ആളുകൾക്കിടയിലും വലിയ ചർച്ചയായിരുന്നു. അതിനിടയിലാണ് ജന്മദിനത്തിൽ ഗ്രീൻ ഇന്ത്യ ചലഞ്ചുമായി തെലുങ്ക് നടൻ മഹേഷ് ബാബുരംഗത്തു വന്നത്. ജൂനിയർ എൻ ടി ആർ, വിജയ്, ശ്രുതി ഹാസൻ എന്നിവരെയാണ് മഹേഷ് ബാബു വെല്ലുവിളിച്ചത്.
Content highlights :actor vijay plants tree in courtyard pic and tweet viral mahesh babu challenge
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..