ട്രാഫിക് നിയമലംഘനം; വിജയ്ക്ക് 500 രൂപ പിഴ 


വിജയ് | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി

ട്രാഫിക് നിയമം ലംഘിച്ചതിന് നടന്‍ വിജയ്ക്ക് 500 രൂപ പിഴ ചുമത്തി ചെന്നൈ പോലീസ്. ടിന്റഡ് ഫിലിമൊട്ടിച്ച വാഹനം ഉപയോഗിച്ചതിനാണ് വിജയ്ക്ക് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ.

കഴിഞ്ഞ ദിവസം പനയൂരില്‍ തന്റെ ആരാധകരെ കാണാന്‍ താരമെത്തിയിരുന്നു. വിജയ് പനയൂരിലെത്തിയ എസ്‌യുവി കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായിരുന്നു. എന്നാല്‍ കാറില്‍ സണ്‍ഫിലിമൊട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് വിജയ്ക്ക് പിഴ ചുമത്തുകയായിരുന്നു.

Content Highlights: actor vijay penalized for violating traffic rule


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented