അഞ്ചുവർഷത്തിനുശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തി വിജയ്


നാമക്കൽ, സേലം, കാഞ്ചീപുരം ജില്ലകളിൽനിന്നുള്ള ആരാധകരെയാണ് വിജയ് കണ്ടത്. വിജയ് മക്കൾ ഇയക്കത്തിൽ അംഗങ്ങളായവർക്കായിരുന്നു അവസരം നൽകിയത്.

വിജയ് | ഫോട്ടോ: www.facebook.com/ActorVijay/photos

ചെന്നൈ: ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തുകയും ഫോട്ടോയെടുക്കുകയും ചെയ്ത് നടൻ വിജയ്.

വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ ചെന്നൈ പനയൂരിൽ സംഘടിപ്പിച്ച യോഗത്തിലാണ് വിജയ് ആരാധകരെ കണ്ടത്. നേരത്തേ ഇത്തരത്തിൽ ചടങ്ങ് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും അഞ്ചുവർഷമായി ഇത് ഒഴിവാക്കിയിരിക്കുകയായിരുന്നു. പുതിയ ചിത്രമായ വാരിസ് പുതുവർഷത്തിൽ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്തവണ ആരാധകരുമായുള്ള കൂടിക്കാഴ്ച.

നാമക്കൽ, സേലം, കാഞ്ചീപുരം ജില്ലകളിൽനിന്നുള്ള ആരാധകരെയാണ് വിജയ് കണ്ടത്. വിജയ് മക്കൾ ഇയക്കത്തിൽ അംഗങ്ങളായവർക്കായിരുന്നു അവസരം നൽകിയത്.

ഹാളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവദിച്ചില്ല. ആരാധകസംഘടനയുടെ അംഗത്വ കാർഡില്ലാത്തവർക്കും പ്രവേശനമുണ്ടായിരുന്നില്ല. തമിഴ്‌നാട് കൂടാതെ കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയ് മക്കൾ ഇയക്കം ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്തി.

വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് സംബന്ധിച്ച് നേരത്തേ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വിജയ് മക്കൾ ഇയക്കം അംഗങ്ങൾ തദ്ദേശതിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥികളായി മത്സരിച്ചിരുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെങ്കിലും നഗരതദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഒരു ചലനവുമുണ്ടാക്കാൻ സാധിച്ചില്ല. ഇതേത്തുടർന്ന് വിജയ്‌യുടെ രാഷ്ട്രീയപ്രവേശന ചർച്ചകൾ അത്ര സജീവമായിരുന്നില്ല. എന്നാൽ, സന്നദ്ധപ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ ആരാധകസംഘടനാ അംഗങ്ങളോട് വിജയ് നിർദേശിച്ചിട്ടുണ്ട്.

Content Highlights: actor vijay met with his fans, varisu movie release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented