ഫാൻസ് അസോസിയേഷൻ അം​ഗങ്ങൾക്കൊപ്പമുള്ള ഇളയ ദളപതിയുടെ ചിത്രങ്ങൾ പുറത്ത്. മാസ്റ്റർമൂവി ഓഫ് എന്ന ട്വിറ്റർ പേജിലൂടെയാണ് ആരാധകരോടൊപ്പം നിൽക്കുന്ന വിജയുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.

സാൾട്ട് ആൻഡ് പെപ്പർ ലുക്ക് താടിയിലുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദളപതി വിജയുടെ ഫാൻസിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ എന്ന തലക്കെട്ടോടെയാണ് ഇത് പുറത്തുവന്നിരിക്കുന്നത്.

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന സമയത്താണ് ഫാൻസിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ അത്തരം വാർത്തകളോട് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

മാസ്റ്ററാണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. കൊവിഡ് മഹാമാരിയെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞത് ചിത്രം തിയേറ്ററുകളിൽ തന്നെയാണ് റിലീസ് ചെയ്യുക എന്നാണ്. ഒടിടി റിലീസിന് സാധ്യതയില്ലെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. 

Content highlights :actor vijay meets fans in chennai pics out