​ഗതാ​ഗത നിയമലംഘനം, നടൻ വിജയ്ക്ക് പിഴയിട്ട് ചെന്നൈ സിറ്റി ട്രാഫിക് പോലീസ്


ഞായറാഴ്ച ആരാധകരെ കാണാനായി ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ വിജയ് മക്കൾ ഇയക്കം ഓഫീസിലേക്ക് പോയ നടന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വിജയ് | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ സിറ്റി ട്രാഫിക് പോലീസ്. ടിന്റഡ് ഗ്ലാസ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനാണ് താരത്തിന് പിഴ ലഭിച്ചത്. 500 രൂപയാണ് പിഴ.

ഞായറാഴ്ച ആരാധകരെ കാണാനായി ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ വിജയ് മക്കൾ ഇയക്കം ഓഫീസിലേക്ക് പോയ നടന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ താരം ഉപയോഗിച്ച കാറിൽ സൺ കൺട്രോൾ ടിന്റഡ് ഗ്ലാസ് ഉണ്ടെന്നും അത് കാറുകളിൽ ഉപയോഗിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടി ഒരാൾ രംഗത്ത് വരികയുമായിരുന്നു.



നിയമലംഘനം ചൂണ്ടിക്കാട്ടി വീഡിയോ ട്വീറ്റ് ചെയ്ത ഇയാൾ ഗ്രേറ്റർ ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പിഴ ചുമത്തുകയും ടിന്റഡ് ഗ്ലാസ് നീക്കം ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു.

ഇതാദ്യമായല്ല വിജയ് വാഹനവുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളിൽപ്പെടുന്നത്. കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതി താരത്തിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയിസ് കാറിന് എൻട്രീ ടാക്സ് അടക്കാത്തതിനെ തുടർന്നായിരുന്നു ഇത്.

Content Highlights: actor vijay fined by Chennai cops for flouting traffic norms, vijay in new controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented