രശ്മികയുമായി പ്രണയത്തിലോ?; ഒടുവിൽ മൗനം ഭഞ്ജിച്ച് വിജയ് ദേവരകൊണ്ട


സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ഷോയുടെ ഏഴാം സീസണിൽ അതിഥിയായെത്തിയതായിരുന്നു വിജയ് ദേവരകൊണ്ട.

വിജയ് ദേവരകൊണ്ട, രശ്മിക | ഫോട്ടോ: എ.എഫ്.പി, സിദ്ധിഖുൽ അക്ബർ ‌| മാതൃഭൂമി

ഒന്നിച്ച് അഭിനയിച്ചത് വെറും രണ്ട് ചിത്രങ്ങളിലാണെങ്കിലും പ്രേക്ഷകർ ആഘോഷിച്ച ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാന്നയും. ​ഗീതാ ​ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങൾ കേരളത്തിലടക്കം ശ്രദ്ധിക്കപ്പെട്ടതോടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാവുമെന്നും വാർത്തകൾ പരന്നു. ഇപ്പോൾ ഇതിനെല്ലാം ഉത്തരവുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

തങ്ങളിരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് വിജയ് പറഞ്ഞത്. സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ഷോയുടെ ഏഴാം സീസണിൽ അതിഥിയായെത്തിയതായിരുന്നു വിജയ് ദേവരകൊണ്ട. കരിയറിന്റെ തുടക്ക കാലത്ത് രണ്ട് സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ടവളാണ് രശ്മിക. ഞങ്ങൾ സിനിമകളിലൂടെ ധാരാളം ഉയർച്ച താഴ്ചകൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് താൻ ഒരിക്കലും തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്താത്തത് എന്നതിനെക്കുറിച്ചും വിജയ് ദേവരകൊണ്ട പറഞ്ഞു. “ഒരിക്കൽ ഞാൻ അതിനേക്കുറിച്ച് തുറന്നുപറയും. അതുവരെ എന്നെ ആരാധിക്കുന്ന ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു നടനെന്ന നിലയിൽ നിരവധി ആളുകൾ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ ചുവരുകളിലും ഫോണുകളിലും നിങ്ങളുടെ പോസ്റ്റർ പതിപ്പിക്കുകയും ചെയ്യുന്നു. അവർ എനിക്ക് വളരെയധികം സ്നേഹവും അഭിനന്ദനവും നൽകുന്നു; അവരുടെ ഹൃദയം തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിജയ് പറഞ്ഞു.

പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈ​ഗർ ആണ് വിജയ് ദേവരകൊണ്ടയുടേതായി വരാനിരിക്കുന്ന ചിത്രം. മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പാൻ ഇന്ത്യൻ റീലീസ് ആയി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു അഞ്ച് ഭാഷകളിലും മൊഴി മാറ്റി എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേ നായികയായി എത്തുന്നു.

സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിന്റെ ടാഗ് ലൈൻ. ഒരു ചായക്കടക്കാരനിൽനിന്നു ലാസ് വേഗാസിലെ മിക്സഡ് മാർഷ്യൽ ആർട്സ് ചാംപ്യനിലേക്കെത്താൻ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ. രമ്യാ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാർമി കൗറും അപൂർവ മെഹ്തയും ചേർന്നാണ് ലൈഗർ നിർമിക്കുന്നത്. ഓഗസ്റ്റ് 25 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

വിജയ് നായകനാവുന്ന വാരിസ് ആണ് രശ്മിക നായികയാവുന്ന പുതിയ ചിത്രം.

Content Highlights: actor vijay deverakonda about rashmika mandanna, liger movie, coffee with karan johar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented