'വിജയ് അന്ന് ചെയ്യില്ലെന്ന് പറഞ്ഞതാണ്, പക്ഷേ ഇന്ന് വാക്കു തെറ്റിച്ചു'


സിനിമയുടെ ഫസ്റ്റ്‌ലുക്കില്‍ വിജയ് പുകവലിക്കുന്ന ദൃശ്യമുള്ളതാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

വിജയ്- എ.ആര്‍ മുരുഗദോസ് കൂട്ടുക്കെട്ടിലെത്തുന്ന സര്‍ക്കാര്‍ എന്ന സിനിമയ്‌ക്കെതിരേ ഒരു വിഭാഗമാളുകള്‍ രംഗത്ത് വന്നിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്കില്‍ വിജയ് പുകവലിക്കുന്ന ദൃശ്യമുള്ളതാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വ്യക്തികളും സംഘടനകളും വിജയ്ക്കെതിരേ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ ഫസ്റ്റ്‌ലുക്ക് പിന്‍വലിക്കുമോ എന്ന ആശങ്കയിലാണ് വിജയ് ആരാധകര്‍.

പുകവലിയെ മഹത്വവത്കരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും വിജയിയെപ്പോലെ ഒരു നടന്‍ ഇതൊരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും രാഷ്ട്രീയ സംഘടനയായ പട്ടളി മക്കള്‍ കച്ചി പ്രസിഡന്റ് അന്‍പുമണി പറഞ്ഞു.

''2003-2004 ല്‍ ലോകാരോഗ്യ സംഘടന നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഇന്ത്യയിലെ യുവാക്കളില്‍ 52 ശതമാനവും ആദ്യമായി പുകവലിക്കുന്നത് സിനിമാതാരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണെന്നാണ്. അതുകഴിഞ്ഞു മാത്രമേ അവരെ കൂട്ടുകാരും മാതാപിതാക്കളും സ്വാധീനിക്കുന്നുള്ളൂ. സിനിമാതാരങ്ങള്‍ പുകവലിക്കുന്നതു കണ്ടാല്‍ കുട്ടികള്‍ അനുകരിക്കും.

സിനിമാക്കാര്‍ സിനിമയില്‍ പുകവലി പരമാവധി ഒഴിവാക്കണമെന്ന് അന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, രജനികാന്ത്, വിജയ് എന്നിവരോട് സ്‌ക്രീനില്‍ പുകവലിക്കരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ വാക്കു പാലിച്ചു. എന്നാല്‍ വിജയ് മാത്രം വാക്കു തെറ്റിച്ചു. അതില്‍ അതിയായ ദുഖമുണ്ട്.

പുകവലിയെ മഹത്വവത്കരിക്കുന്ന ഒരു പോസ്റ്ററാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. വിജയ് നായകനാകുമ്പോള്‍ എന്തിനാണ് ഇത്തരത്തിലുള്ള ഒരു പരസ്യം.

പുകവലിക്കുന്ന രംഗം വിജയുടെ ആരാധകരെ സ്വാധീനിച്ചേക്കാം. അതില്‍ കൊച്ചുകുട്ടികള്‍ വരെ ഉണ്ടായിരിക്കാം. വിജയ് എന്ന വ്യക്തിയോട് വെറുപ്പ് ഉണ്ടായിട്ടില്ല ഞാന്‍ ഇത്തരത്തില്‍ സംസാരിക്കുന്നത്. ഒരുപാട് ജനങ്ങള്‍ ആരാധിക്കുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹം കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു''- അന്‍പുമണി കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented