കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. 'കള' എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്. 

കടുത്ത വയറുവേദനയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിനെ സി.ടി. ആൻജിയോ​ഗ്രാമിന് വിധേയനാക്കി.  പരിശോധനയിൽ ആന്തരിക രക്തസ്രാവമുണ്ടെന്ന് വ്യക്തമായതോടെ 48 മണിക്കൂർ നിരീക്ഷണത്തിനായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി.എസ്. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കള'. യദു പുഷ്‍പാകരനും രോഹിതും ചേർന്ന്  രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Actor Tovino Thomas discharged from hospital, Kala Movie