ഹേറ്റേഴ്‌സ് ആണ് എന്റെ ഫാന്‍സ്, മിമിക്രി ഇനി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല -ടിനി ടോം


ജോഷി സംവിധാനം ചെയ്ത പാപ്പനാണ് ടിനി ടോം അഭിനയിച്ച് തിയേറ്ററുകളില്‍ തുടരുന്ന ചിത്രം

ടിനി ടോം | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി

ഇഷ്ടമുള്ളവരേക്കാള്‍ കൂടുതല്‍ വെറുക്കുന്നവര്‍ക്കാണ് തന്നെ ഏറെ പ്രിയമെന്ന് നടന്‍ ടിനി ടോം. ശിക്ഷിച്ച് ശിക്ഷിച്ച് തന്നെ ഇഷ്ടമുള്ളവരായി അവര്‍ മാറുമെന്നും ടിനി ടോം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ജീവിതത്തില്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ തുറന്നുപറയാറുണ്ട്. അപ്പോള്‍ നമ്മള്‍ സ്‌ട്രോങ് ആവും. നമ്മള്‍ ഒരു ലക്ഷ്യത്തിലെത്തണമെങ്കില്‍ അമ്പുകള്‍ ഏറ്റുവാങ്ങണം. ട്രോളുകള്‍ ആസ്വദിക്കാറുണ്ട്. ഹേറ്റേഴ്‌സ് ആണ് എന്റെ ഫാന്‍സ്. മിമിക്രി ഇനി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല'. സിനിമയുമായി കുടുംബപാരമ്പര്യമുള്ള ആളൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

'മിമിക്രി കൊണ്ട് എന്താണോ നേടാനുള്ളത് അത് ഞാന്‍ നേടി. 10 വര്‍ഷം മുമ്പ് പ്രാഞ്ചിയേട്ടനിലേക്ക് എന്‍ട്രി ലഭിച്ചു. മമ്മൂക്ക തന്നെയാണ് എന്നെ സെലക്റ്റ് ചെയ്ത് ഡ്യൂപ്പ് ആക്കുന്നത്. ഇവന്‍ പെര്‍ഫെക്റ്റാണ്, ഇവന്റെ ഷോള്‍ഡര്‍ കറക്റ്റാണെന്നൊക്കെ പറഞ്ഞ് ക്ഷണിക്കുന്നത് മമ്മൂക്കയാണ്. അദ്ദേഹം വഴിയാണ് സിനിമയിലെത്തുന്നത്'. ആരേയും വെറുപ്പിച്ചിട്ടില്ലെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

ജോഷി സംവിധാനം ചെയ്ത പാപ്പനാണ് ടിനി ടോം അഭിനയിച്ച് തിയേറ്ററുകളില്‍ തുടരുന്ന ചിത്രം. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടാണ് വരാനിരിക്കുന്ന ചിത്രം. ഇതില്‍ കുഞ്ഞുപിള്ള എന്ന കഥാപാത്രമായാണ് അദ്ദേഹമെത്തുന്നത്.

Content Highlights: actor tiny tom about trolls against him and his new movies, paappan movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented