അവൻ ഭയപ്പെടുകയില്ല.. അവൻ ശത്രുക്കളുടെ പരാജയം കാണുന്നു; ഓർമയിൽ തിലകൻ


മരണത്തിനപ്പുറം തിലകൻ പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്നത് അഭിനയപാടവം കൊണ്ടുമാത്രമല്ല, നിലപാടിന്റെ പേരിൽ കൂടിയാണ്.

തിലകൻ | ഫോട്ടോ മാതൃഭൂമി

ടൻ തിലകന്റെ എട്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മകൻ ഷമ്മി തിലകൻ. ബെെബിൾ വചനങ്ങൾ കടമെടുത്താണ് ഷമ്മി തിലകൻ പിതാവിനെ സ്മരിച്ചിരിക്കുന്നത്. സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ സിനിമയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട നടനാണ് തിലകൻ. മരണത്തിനപ്പുറം തിലകൻ പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്നത് അഭിനയപാടവം കൊണ്ടുമാത്രമല്ല, നിലപാടിന്റെ പേരിൽ കൂടിയാണ്. സങ്കീർത്തനങ്ങൾ 112-ൽ 6 മുതൽ 8 വരെയുള്ള ഈ വചനങ്ങൾ തിലകന്റെ കാര്യത്തിൽ തികച്ചും അന്വർഥമായി തോന്നിയതിനാലാകാം ഷമ്മി ഇത്തരത്തിൽ
കുറിച്ചത്.

ഷമ്മിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

വേർപിരിയലിന്റെ എട്ടാം വർഷം.
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..!
അവൻ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവർത്തിച്ചു..!
തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു.
നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞു..!
അതിന്, സാമ്രാജ്യത്വ ശക്തികൾ അവനെ നിഷ്കരുണം വിചാരണ ചെയ്തു..!
പറഞ്ഞ സത്യങ്ങൾ മാറ്റി പറഞ്ഞാൽ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപൻ #പീലാത്തോസ് അവനോട് പറഞ്ഞു..!
പക്ഷേ അവൻ..; #സത്യമാണ്_ജയിക്കേണ്ടത് എന്ന തൻറെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..!
സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും..! അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികൾക്ക് പ്രിയപ്പെട്ടരാകില്ല..!
അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു..!
ഇത്തരം സൂത്രശാലികൾ താൽക്കാലികമായെങ്കിലും ചിലർക്കൊക്കെ പ്രിയപ്പെട്ടവർ ആയിരിക്കും..!
പക്ഷേ ഇക്കൂട്ടർ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധർമ്മ പ്രവർത്തികൾ ഒരിക്കൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..! സുമനസ്സുകളിൽ അവർ വിസ്മരിക്കപ്പെടും..!
എന്നാൽ സ്വന്തമായി നിലപാടുകളുള്ളവർ..; സത്യം തുറന്നുപറഞ്ഞവർ..;
അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്മരിക്കപ്പെടുക തന്നെ ചെയ്യും..!
അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി..!
ബൈബിളിൽ പറയുന്നത് ഇപ്രകാരം..;
നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല..!
അവൻറെ സ്മരണ എന്നേക്കും നിലനിൽക്കും..!
ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല..!
അവൻറെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്..!
അവൻറെ ഹൃദയം ദൃഢതയുള്ളതായിരിക്കും..!
അവൻ ഭയപ്പെടുകയില്ല..!
അവൻ ശത്രുക്കളുടെ പരാജയം കാണുന്നു..!
[സങ്കീർത്തനങ്ങൾ 112-ൽ 6 മുതൽ 8]

#പ്രണാമം...! വേർപിരിയലിന്റെ എട്ടാം വർഷം. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി...

Posted by Shammy Thilakan on Wednesday, 23 September 2020

Content Highlights: actor Thilakan death anniversary, son shammy thilakan remembers his father, Thilakan movies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented