ന്റെ പേജിൽ സമൂഹിക മാധ്യമങ്ങളിൽ അനാവശ്യ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന വ്യാജ ഫെയ്സ്ബുക്ക് പേജിനെതിരേ നടി സ്വാസിക. പേജിനെതിരേ സെെബർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും നടപടികൾ  സ്വീകരിച്ചു കഴഞ്ഞുവെന്നും സ്വാസിക വ്യക്തമാക്കി.

സ്വാസിക സീത എന്ന പേരിൽ ഉണ്ടാക്കിയിരിക്കുന്ന വ്യാജ ഫെയ്സ്ബുക്ക് പേജിൽ നടി അനുപമ പരമേശ്വരന്റേതടക്കമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ അനുപമ രം​ഗത്ത് വരികയും ചെയ്തു.

സ്വാസികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

പ്രിയ സുഹൃത്തുക്കളെ ഈയിടെ എന്റെ പേരിൽ ഒരു വ്യാജ ഫേസ്ബുക് പേജിൽ നിന്നും അനാവശ്യമായ പോസ്റ്റുകൾ വരുന്നതായി ശ്രദ്ധയിൽ പെട്ടു, അതിനെതിരെയായുള്ള സൈബർ നടപടികൾ നടക്കുകയാണ് . എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോർട്ട്‌ ചെയ്യുക.

Content Highlights: Actor swasika against fake facebook page