രാജ്യത്തെയാകെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരെ അനുശോചിച്ച് നടൻ സൂര്യയുടെ ട്വീറ്റ്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തോടൊപ്പം അവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും നടൻ ട്വീറ്റ് ചെയ്യുന്നു. വിമാനാപകടം നടന്ന സമയത്ത് തന്നെ എത്തി പരിക്കേറ്റവരെ രക്ഷിക്കാൻ പരിശ്രമിച്ച മലപ്പുറത്തെ നാട്ടുകാർക്ക് സല്യൂട്ട് എന്നും അദ്ദേഹം കുറിച്ചു.. പൈലറ്റുമാരെയും നടൻ ട്വീറ്റിൽ അനുസ്മരിക്കുന്നുണ്ട്.

കനത്തെ മഴയെതുടർന്ന് ലാൻഡിങ്ങിന് ശ്രമിക്കവേയാണ് ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരടക്കം 18 പേരാണ് മരിച്ചത്. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേർക്ക് ഗുരുതര പരിക്കേറ്റു.


Content Highlights :actor surya tweet salute karipur flight crash homage to the pilots and people who died