പുതിയ കഥകൾകൊണ്ട് ഫഹദ് എപ്പോഴും അദ്ഭുതപ്പെടുത്തുന്നു -സൂര്യ


30 വർഷങ്ങൾക്ക് ശേഷം എ.ആർ. റഹ്മാൻ മലയാളത്തിൽ സം​ഗീതസംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്.

ഫഹദ് ഫാസിൽ, സൂര്യ | ഫോട്ടോ: പുഷ്പജൻ തളിപ്പറമ്പ്, വി.പി. പ്രവീൺകുമാർ | മാതൃഭൂമി

ഫഹദ് ഫാസിലിനെ അഭിനന്ദിച്ച് നടൻ സൂര്യ. മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സൂര്യ ഫഹദിനെ അഭിനന്ദിച്ചിരിക്കുന്നത്.

ഫാസിൽ സാറിനോട് സ്നേഹവും ബഹുമാനവും. ഫഹദ്, പുതിയ കഥകൾകൊണ്ട് നിങ്ങളെന്നെ എപ്പോഴും വിസ്മയിപ്പിക്കുന്നു. ഈ വ്യത്യസ്ത ശ്രമത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടി എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. സിനിമയുടെ ആദ്യ ട്രെയ്‌ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

30 വർഷങ്ങൾക്ക് ശേഷം എ.ആർ. റഹ്മാൻ മലയാളത്തിൽ സം​ഗീതസംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. റഹ്മാന്റെ ഈണത്തിൽ വിജയ് യേശുദാസ് ആലപിച്ച ​ഗാനം രണ്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു, മഹേഷ് നാരായണനാണ് തിരക്കഥാകൃത്തും ഛായാഗ്രഹകനും.

ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും

Content Highlights: Malayankunju Movie Trailer, Suriya, Fahadh Faasil, Suriya on Malayankunju Trailer

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented