ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ചട്ടമ്പിനാട് എന്ന മമ്മൂട്ടിചിത്രത്തിലെ ദശമൂലം ദാമു എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സമൂഹമാധ്യമങ്ങളില്‍ ആ കഥാപാത്രത്തെ വെച്ച് നിരവധി ട്രോളുകളും ഇറങ്ങി. എന്നാല്‍ പിന്നീട് സുരാജ് ഹാസ്യകഥാപാത്രങ്ങളില്‍നിന്ന് സീരിയസ് റോളുകളിലേക്ക് ചുവടുമാറ്റി. ആക്ഷന്‍ ഹീറോ ബിജു, കുട്ടന്‍പിള്ളയുടെ ശിവരാത്രി തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടര്‍ന്നും ചെയ്ത ചിത്രങ്ങളിലെല്ലാം വളരെ അഭിനയപ്രാധാന്യമുള്ള വേഷങ്ങളാണ് ചെയ്തത്. ഹാസ്യം മാത്രമല്ല സീരിയസ് റോളുകളും തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് ഓരോ ചിത്രങ്ങളിലൂടെയും അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാള്‍ മുമ്പ് ഒടിടി വഴി റിലീസ് ആയ അദ്ദേഹത്തിന്റെ 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' അടുത്തിടെ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു.
Suraj Venjaramoodu @surajvenjaramoodu Concept and Photography: @richard_antony_ Costume Jishad Shamsudeen...
Posted by Richard Antony on Monday, 5 April 2021
മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ നടത്തിയ കവര്‍ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലുള്ള അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നു. റിച്ചാര്‍ഡ് ആന്റണിയുടേതാണ് കോണ്‍സെപ്റ്റും ഫോട്ടോഗ്രാഫിയും. ചിത്രങ്ങളില്‍ വളരെ ഗൗരവം നിറഞ്ഞ ലുക്കിലാണ് അദ്ദേഹമുള്ളത്. രസകരമായ നിരവധി കമന്റുകളും ചിത്രങ്ങള്‍ക്കൊപ്പം വരുന്നു. 'എങ്ങനെ നടന്ന പയ്യനാ സിനിമേല്‍ എത്തി... ആള് വെടക്കായി', 'വേറെ ലെവല്‍ സുരാജേട്ടന്‍' തുടങ്ങി തമാശ നിറഞ്ഞ ഒട്ടേറെ കമന്റുകളും ചിത്രങ്ങളും ഉണ്ട്. സണ്ണി വെയ്ന്‍ നായകനായി തിയേറ്ററുകളിലെത്തിയ അനുഗ്രഹീതന്‍ ആന്റണിയിലും സുരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
Concept and Photography: Richard Antony Costume: Jishad Shamsuddin Makeup: Jayan Poonkulam Retouch: Ajmal Torres Co- Ordination: Yaseen Prasanth Agency: Maxxo Creative
Posted by Suraj Venjaramoodu on Friday, 9 April 2021
Content highlights : actor suraj venjaramoodu viral photoshoot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..