
മഴ പെയ്യുന്ന കടൽ പോസ്റ്റർ
സുധീഷിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ലിഗോഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മഴ പെയ്യുന്ന കടൽ' എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
റെഡ് ബാറ്റ് ആർട്ട് ഡോറിൻറെ ബാനറിൻ ഷാജി സി കൃഷ്ണനാണ് ചിത്രത്തിൻറെ നിർമ്മാണം. ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നതും ഷാജി സി കൃഷ്‍ണൻ തന്നെയാണ്. ഛായാഗ്രഹണം ഗൗതം ശങ്കർ, സംഗീതം കൈലാസ് മേനോൻ, എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, കലാസംവിധാനം സുഭാഷ് കരുൺ, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, സ്റ്റിൽസ് രാഗേഷ് നായർ, പരസ്യകല യെല്ലോ ടൂത്ത്‍സ്, സഹ സംവിധാനം മനു പിള്ള, പിആർഒ എ എസ് ദിനേശ്.
2020ൽ പുറത്തിറങ്ങിയ അഞ്ചാം പാതിര, ഭൂമിയിലെ മനോഹര സ്വകാര്യം, കപ്പേള, മണിയറയിലെ അശോകൻ, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്നീ ചിത്രങ്ങളിലാണ് താരം ഒടുവിൽ വേഷമിട്ടത്.
content highlights : Actor Sudheesh new movie Mazha Peyyunna Kadal poster
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..