ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകനും പഴയകാല നടനുമായ ശ്രീകാന്ത് (81) അന്തരിച്ചു.

ചെന്നൈ എൽഡാംസ് റോഡിലുള്ള വസതിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 2.30-നായിരുന്നു അന്ത്യം. സി.വി. ശ്രീധർ സംവിധാനം ചെയ്ത വെണ്ണിറ ആടൈ (1965) എന്ന ചിത്രത്തിലൂടെയാണ് ജയലളിതയും ശ്രീകാന്തും തമിഴ് സിനിമയിൽ അരങ്ങേറിയത്. അതിനുശേഷം 50-ഓളം തമിഴ് ചലച്ചിത്രങ്ങളിൽ നായകനായും 150-ൽപരം ചിത്രങ്ങളിൽ സ്വഭാവ, പ്രതിനായക വേഷങ്ങളിലും അഭിനയിച്ചു.

ജെമിനി ഗണേശൻ, ശിവാജി ഗണേശൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമൽഹാസൻ, ശിവകുമാർ തുടങ്ങിയവർ നായകരായ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയും ശ്രദ്ധേയനായി.

actor srikanth Tamil passed away veteran artist Indian Cinema
ശ്രീകാന്ത്

ദിക്കട്ര പാർവതി, നാനാൾ, തങ്കപ്പതക്കം, പെണ്ണൈ സൊല്ലി കുട്രം ഇല്ലൈ, ഭൈരവി, സട്ടം എൻ കൈയിൽ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. അവസാനമായി അഭിനയിച്ചത് 2009-ൽ പുറത്തിറങ്ങിയ ‘കുടിയരശ്’ എന്ന ചിത്രത്തിലാണ്.

Content Highlights: actor srikanth Tamil film passed away, veteran artist Indian Cinema