നടി ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അവരുടെ സാരി ലേലം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭര്‍ത്താവ് ബോണി കപൂറും കുടുംബവുമാണ് സാരി ലേലം ചെയ്തത്.
'ബീയിങ് ജോർജ്യസ് വിത്ത് ശ്രീദേവി' എന്നാണ് ലേലത്തിന്റെ പേര്. മജന്ത ബോര്‍ഡറും വെള്ളയില്‍ കറുത്ത വരകളുമുള്ള കോട്ട സാരി 1.30 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. 40000 രൂപ മുതലാണ് ലേലം ആരംഭിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന് ഈ പണം കൈമാറും.
2018 ഫെബ്രുവരി 24 ന് ദുബായിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ശ്രീദേവി മരിച്ചത്. ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും ഒപ്പം ഉണ്ടായിരുന്നു. ബാത് ടബ്ബില്‍ മുങ്ങി മരിച്ചതാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
Content Highlights: actor sridevi saree auctioned on her death anniversary for 1.30 lakh boney kapoor jhanvi kushi