ഞാന്‍ ഗവേഷണം നടത്തിയ ആളല്ല, അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ തുറന്നുപറയും: ശ്രീനിവാസന്‍


ആരോഗ്യരംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ മാത്രമാണ് ഞാനെന്നും ശബ്ദമുയര്‍ത്തിയിട്ടുള്ളത്. അത്യവശ്യഘട്ടങ്ങളില്‍ ആശുപത്രിയുടേയും ഡോക്ടര്‍മാരുടേയും സഹായം തേടുന്ന സാധാരണ മനുഷ്യനാണ് ഞാന്‍.ചില പുതിയ ചിന്തകള്‍ ഉണ്ടാകുന്നത് നല്ലതാണെന്നു തോന്നിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ലേഖനമായി വന്നത്

-

മൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍ രംഗത്ത്. വൈറ്റമിന്‍ സി കൊറോണയെ പ്രതിരോധിക്കുമെന്ന തരത്തിലുള്ള ശ്രീനിവാസന്റെ പരാമര്‍ശമാണ് വിവാദത്തിനിടവെച്ചത്. ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇദ്ദേഹം ഇക്കാര്യം എഴുതിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

'ഈ രംഗത്ത് ഗവേഷണം നടത്തുന്ന ചിലരുടെ അനുഭവങ്ങളും അറിവുകളുമാണ് ഞാന്‍ പങ്കുവെച്ചത്. അവരില്‍ ചിലരെ എനിക്കു നേരിട്ടറിയാം. മറ്റു ചിലരെ വായനയിലൂടേയും. അതിന്റെ ആധികാരികത തെളിയിക്കേണ്ടത് ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ ആരോഗ്യരംഗത്ത് ഗവേഷണം നടത്തിയ ആളല്ല. ഇത് കേരളത്തിലെ ചികിത്സാരീതിയെക്കുറിച്ചോ ഇപ്പോള്‍ നടപ്പാക്കുന്ന ആരോഗ്യപ്രവര്‍ത്തനങ്ങളെകുറിച്ചോ ഉള്ള വിമര്‍ശനവുമല്ല. ഇപ്പോഴത്തെ നടത്തിപ്പില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെന്നു തോന്നിയാല്‍ അക്കാര്യം തുറന്നുപറയാന്‍ മടിയുമില്ല. പക്ഷെ ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടുമില്ല.

ആരോഗ്യരംഗത്തെ ചൂഷണങ്ങള്‍ക്കെതിരേ മാത്രമാണ് ഞാനെന്നും ശബ്ദമുയര്‍ത്തിയിട്ടുള്ളത്. അത്യാവശ്യഘട്ടങ്ങളില്‍ ആശുപത്രിയുടേയും ഡോക്ടര്‍മാരുടേയും സഹായം തേടുന്ന സാധാരണ മനുഷ്യനാണ് ഞാന്‍. ചില പുതിയ ചിന്തകള്‍ ഉണ്ടാകുന്നത് നല്ലതാണെന്നു തോന്നിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ലേഖനമായി വന്നത്. അത് ഉടന്‍ നടപ്പാക്കേണ്ട കാര്യങ്ങളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. രോഗങ്ങള്‍ക്ക് ചികിത്സ നിശ്ചയിക്കേണ്ടത് ആ രംഗത്തുള്ളവര്‍ തന്നെയാണ് വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടായാല്‍ അതു തുറന്നുപറയും. തെറ്റുണ്ടെങ്കില്‍ തിരുത്തി സത്യം ബോദ്ധ്യപ്പെടുത്തേണ്ടത് ആ രംഗത്തെ വിദഗ്ധരാണ് '-ശ്രീനിവാസന്‍ വ്യക്തമാക്കി.

Content Highlights: Actor sreenivasan clarifies his statement on covid 19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented