സോനു സൂദ് | ഫോട്ടോ: പി.ടി.ഐ
നടന്മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും ഹിന്ദി ഭാഷയെക്കുറിച്ച് നടത്തുന്ന സംവാദത്തില്‍ പ്രതികരണവുമായി നടന് സോനു സൂദ്. ബോളിവുഡിലും തെന്നിന്ത്യന്‍ ഭാഷകളിലും സിനിമ ചെയ്ത നടന് എന്ന നിലയിലാണ് സോനു സൂദിന്റെ പ്രതികരണം.
ഹിന്ദിയിലെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്നാണ് സോനു സൂദിന്റെ പ്രതികരണം. ഇന്ത്യയുടെ പൊതുവായ ഭാഷ വിനോദമാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു, അത് വിനോദമാണ്. വിനോദത്തിന് ഭാഷപ്രസക്തമല്ല. നിങ്ങള്‍ ഏത് ഭാഷയില്‍ നിന്നുള്ളയാളാണെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ നിങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യും. നല്ല സിനിമകള്‍ മാത്രമേ അവര്‍ സ്വീകരിക്കുകയുമുള്ളൂ'- സോനു സൂദ് പറഞ്ഞു.
ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് കിച്ചാ സുദീപ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. പിന്നെ എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നതെന്ന് ഇതിന് മറുപടിയായി അജയ് ദേവ്ഗണും ചോദിച്ചു. ഈ തര്‍ക്കത്തില്‍ ഒട്ടനവധി പേര് അഭിപ്രായവുമായി രംഗത്തെത്തി. കര്‍ണാടക മുന്‍മുഖ്യമന്ത്രി കുമാരസ്വാമി കിച്ചാ സുദീപ പറഞ്ഞതില്‍ തെറ്റില്ലെന്നും നൂറ് ശതമാനം ശരിയാണെന്നും ട്വീറ്റ് ചെയ്തു. അജയ് ദേവ്ഗണിന്റേത് പരിഹാസ്യമായ വാദമാണെന്നും അദ്ദേഹം പറഞ്ഞു.
കന്നഡയും തെലുങ്കും തമിഴും മലയാളവും മറാഠിയും പോലെ ഹിന്ദിയും അതിലൊരു ഭാഷയാണ്. ഇന്ത്യ നിരവധി ഭാഷകളുടെ ഉദ്യാനമാണ്. വര്‍ണ വൈവിധ്യങ്ങളുടെ നാടാണ്. അത് കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോളിവുഡിനെ മറികടന്ന് കന്നഡ സിനിമ വളരുകയാണെന്ന് അജയ് ദേവ്?ഗണ്‍ മനസിലാക്കണം. നിങ്ങളുടെ ഫൂല് ഔര്‍ കാണ്ടേ എന്ന ചിത്രം ഒരു വര്‍ഷമാണ് ബം?ഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചത്. ഹിന്ദി അടിത്തറയായുള്ള കേന്ദ്രത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാദേശിക ഭാഷകളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക തക് എന്ന വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇതിന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗണ് മറുപടി നല്‍കിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് എന്താണെന്ന് ഇനി നേരില്‍ക്കാണുമ്പോള്‍ നല്‍കാമെന്നും ഏതെങ്കിലും തരത്തിലുള്ള വിവാദം ഉയര്‍ത്തിവിടാനോ അല്ലായിരുന്നു താന്‍ ശ്രമിച്ചതെന്നും സുദീപയും പറഞ്ഞു.
Content Highlights: Sonu Sood, Hindi Language controversy, Kicha Sudeep, Ajay Devgan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..