സൊണാലി കുൽക്കർണി, പിതാവിനൊപ്പം സൊണാലി
പുണെ: നടി സൊണാലി കുല്‍ക്കര്‍ണിയുടെ അച്ഛനു നേരേ അതിക്രമം. പുണെയിലുള്ള നടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പിതാവ് മനോഹര്‍ കുല്‍ക്കര്‍ണിയെ കത്തികൊണ്ട് കുത്തുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ 7 മണിക്കാണ് സംഭവം അരങ്ങേറുന്നത്. അജയ് ഷെഡ്ഗേ എന്നാണ് പ്രതിയുടെ പേര്. സംഭവസ്ഥലത്ത് പോലീസ് ഉടന്‍ തന്നെ എത്തുകയും പരിസരപ്രദേശത്ത് നിന്ന് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താന്‍ നടിയുടെ ആരാധകനാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ കുല്‍ക്കര്‍ണിയുടെ സ്ഥിതി ഗുരുതരമല്ല.
മറാഠി ചിത്രത്തിലൂടെയാണ് സൊണാലി പ്രശസ്തി നേടുന്നത്. മറാഠി ചിത്രത്തിലൂടെയാണ് സൊണാലി പ്രശസ്തി നേടുന്നത്. ഈയടുത്തായിരുന്നു നടിയുടെ വിവാഹം. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസിക്കുകയാണ് താരം.
Content Highlights: Actor Sonali Kulkarni’s Father Manohar Attacked With Knife by Fan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..