-
പ്രണയത്തകര്‍ച്ചയില്‍ താന്‍ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടെന്ന് നടന്‍ സിമ്പു. തന്റെ പുതിയ ചിത്രമായ മഹയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
ജീവിതത്തില്‍ പ്രണയത്തകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്താണ് താന്‍ ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
''സ്വയം ക്രൂശിച്ചാല്‍ വേദന കുറയുമെന്നാണ് നമ്മുടെ ധാരണ. അത് സത്യമല്ല. ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട്. കരഞ്ഞ് തളര്‍ന്ന് പോയിട്ടുണ്ട്. നമ്മുടെ വേദനയാണല്ലോ കണ്ണീരിന്റെ രൂപത്തില്‍ പുറത്ത് വരുന്നത്. മദ്യപിച്ചാല്‍ മറക്കാന്‍ സാധിക്കുമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതൊന്നും പരിഹാരമല്ലെന്ന് മാത്രമല്ല അപകടവുമാണ്''- സിമ്പു പറയുന്നു.
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും സിമ്പുവും പ്രണയത്തിലാണെന്ന് ഒരുകാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നീട് ആ ബന്ധം തകര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പിന്നീട് സിമ്പു, നടി ഹന്‍സികയുമായി പ്രണയത്തിലായി. ആ ബന്ധവും അധികകാലം നീണ്ടു നിന്നില്ല.
Content Highlights: Actor simbu on break
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..