sidharth, Samantha, Nagachaitanya
താരദമ്പതിമാരായ നാഗചൈതന്യയും സാമന്തയും വിവാഹമോചന വാർത്ത ഒദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ് നടൻ സിദ്ധാർഥ് പങ്കുവച്ച ട്വീറ്റ് ചർച്ചയാകുന്നു.
"സ്കൂളിലെ ഒരു അദ്ധ്യാപകനിൽ നിന്ന് ഞാൻ പഠിച്ച ആദ്യ പാഠങ്ങളിലൊന്ന് ..'വഞ്ചകർ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല..' നിങ്ങളുടേത് എന്താണ്?" എന്നാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തത്. ഇത് വൈറലായി മാറിയതോടെ സിദ്ധാർഥിന്റെ പരോക്ഷ വിമർശനം സാമന്തയ്ക്കെതിരെയാണെന്ന തരത്തിലാണ് ചർച്ചകൾ ചൂട് പിടിക്കുന്നത്.
നാഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുമ്പ് സാമന്തയും സിദ്ധാർഥും പ്രണയത്തിലായിരുന്നു. എന്നാൽ ഈ അവസരത്തിൽ സ്വകാര്യജീവിതത്തിലെ വൈരാഗ്യത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയതിന് സിദ്ധാർഥിനെതിരേയും വിമർശനവും ട്രോളുകളും ശക്തമാവുകയാണ്.
സിദ്ധാർഥിൽ നിന്ന് ഇത്തരം ബാലിശമായ പ്രതികരമം പ്രതീക്ഷിച്ചില്ലെന്നും വർഷങ്ങൾക്ക് മുമ്പേ അവസാനിച്ച ഒരു ബന്ധത്തെ ചൊല്ലി ഇങ്ങനെയൊരു പ്രതികരണം നടത്തിയത് വളരെ മോശമായെന്നും ആരാധകർ പ്രതികരിക്കുന്നു. എന്നാൽ സിദ്ധാർഥിന്റെ ട്വീറ്റിനോട് സാമന്തയോ നാഗചൈതന്യയോ പ്രതികരിച്ചിട്ടില്ല.
ഏറെ നാളായി പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും കഴിഞ്ഞ ദിവസം വിവാഹമോചന വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വ്യക്തമാക്കിയത്. തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം. നീണ്ട നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.
ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങൾ അഭ്യർഥിക്കുന്നുണ്ട്.
content highlights : Actor SiddharthS tweet after Samantha announces separation from Naga Chaitanya receives criticism an
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..