Photo | https:||twitter.com|sundeepdan
തന്റെ വ്യാജ മരണ വാർത്ത പങ്കുവച്ച യൂട്യൂബ് വീഡിയോയ്ക്കെതിരേ രസകരമായ പ്രതികരണവുമായി തമിഴ് നടൻ സിദ്ധാർഥ്. ‘ചെറു പ്രായത്തിൽ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യൻ താരങ്ങൾ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിച്ചത്. ഇതിനെതിരെ യുട്യൂബ് അധികൃതരോട് റിപ്പോർട്ട് ചെയ്തപ്പോൾ ലഭിച്ച മറുപടി തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് താരം ട്വീറ്റ് ചെയ്യുന്നു.
ഞാൻ മരണപ്പെട്ടു എന്നു പറയുന്ന ഈ യൂട്യൂബ് വിഡിയോയ്ക്കെതിരെ വർഷങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ക്ഷമിക്കണം, ഈ വീഡിയോയിൽ ഒരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു എന്നായിരുന്നു യൂട്യൂബിന്റെ ഭാഗത്തുനിന്നുള്ള മറുപടി.’എന്നാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തത്. ഈ മറുപടി തന്നെ ആശ്ചര്യപ്പെടുത്തിയതായും താരം പറയുന്നു.
നടിമാരായ സൗന്ദര്യ, ആരതി അഗർവാൾ എന്നിവരുടെ ചിത്രമാണ് യൂട്യൂബ് വീഡിയോയിൽ സിദ്ധാർഥിനൊപ്പം നൽകിയിരിക്കുന്നത്. ഇരുവരും വർഷങ്ങൾക്ക് മുമ്പ് മരിച്ചവരാണ്. മൂന്ന് വർഷം മുമ്പ് പുറത്തിറങ്ങിയ വീഡിയോ ആണിത്.
ശങ്കർ സംവിധാനം ചെയ്ത ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥ് അഭിനയരംഗത്തെത്തുന്നത്. തമിഴിന് പുറമേ തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലും വേഷമിട്ടു. നവരസ, മഹാസമുദ്രം, ശെയ്ത്താൻ കാ ബച്ഛാ, ഇന്ത്യൻ 2 എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.
content highlights : Actor Siddharth on YouTube video that claimed he's dead
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..