ദൂരദർശനിലെ രാമായണം പരമ്പരയിൽ സുഗ്രീവന്റെ വേഷം ചെയ്ത ശ്യാം സുന്ദർ അന്തരിച്ചു.ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. രാമായണത്തിലൂടെയാണ് ശ്യാം സുന്ദർ അഭിനയരം​ഗത്തേക്കെത്തുന്നത്. ശ്രദ്ധേയമായ വേഷമായിരുന്നെങ്കിലും രാമായണത്തിന് ശേഷം അദ്ദേഹത്തിന് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. രാമായണം പുനഃസംപ്രേഷണം ചെയ്യുന്നതിനിടെയാണ് ശ്യാം സുന്ദറിന്റെ മരണം എന്നതാണ് ശ്രദ്ധേയം.
 
നടനും രാമായണത്തിൽ രാമായണത്തിൽ രാമനായി വേഷമിട്ട അരുണ്‌ ​ഗോവിൽ ,ശ്യാം സുന്ദറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി,
 
"ശ്യാം സുന്ദറിന്റെ നിര്യാണവാർത്തയിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു .രാമാനന്ദ് സാ​ഗറിന്റെ രാമായണത്തിൽ സുഗ്രീവനായി വേഷമിട്ടത് ശ്യാം സുന്ദറായിരുന്നു. വളരെ നല്ല മനുഷ്യനായിരുന്നു മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു . അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു".  അരുൺ  ​ഗോവിൽ ട്വീറ്റ് ചെയ്തു

arun

 
രാമാനന്ദ സാഗര്‍ തിരക്കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച പരമ്പരയാണ് രാമായണം. 1987-ല്‍ ദൂര്‍ദര്‍ശനിലാണ് രാമായണം സംപ്രേഷണം ചെയ്തത്. രാമനായി നടന്‍ അരുണ്‍ ഗോവിലും സീതയായി ദീപികാ ചിക്‌ലിയയുമാണ് വേഷമിട്ടത്.
 
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ വീട്ടിലിരിക്കുന്ന സമയത്ത് 1980-കളില്‍ ദൂര്‍ദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം, മഹാഭാരതം തുടങ്ങിയ സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു..
 
Content Highlights : Actor Shyam Sundar, who played Sugreev in Ramayan dies