ഒരു മാസത്തിനിടെ മാറ്റിയത് 50 സിം കാര്‍ഡുകള്‍, സുശാന്ത് ഒഴിവാക്കാന്‍ ശ്രമിച്ചത് ആരെ?


ബോളിവുഡിൽ ഒരു നടന്റെ ഭാവി തീരുമാനിക്കുന്ന സിൻഡിക്കേറ്റും മാഫിയയും പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ പ്രവർത്തിക്കുന്ന ചില ബോളിവുഡ് സെലിബ്രിറ്റികളെ തനിക്കറിയാമെന്നും എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ പേരു വെളിപ്പെടുത്താനാവില്ലെന്നും ശേഖർ പറയുന്നു.

-

സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും അവസാനിക്കുന്നില്ല. നടന്റെ ആത്മഹത്യക്ക് പിന്നിൽ ബോളിവുഡിലെ സ്വജനപക്ഷപാതമല്ല, ഗുണ്ടായിസമെന്ന് നടനും ടെലിവിഷൻ താരവുമായ ശേഖർ സുമൻ. കേസിൽ സിബിഐ അന്വേഷണം വേണമെന്നും ശേഖർ ആവശ്യപ്പെടുന്നു.

ബോളിവുഡിൽ ഒരു നടന്റെ ഭാവി തീരുമാനിക്കുന്ന സിൻഡിക്കേറ്റും മാഫിയയും പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ പ്രവർത്തിക്കുന്ന ചില ബോളിവുഡ് സെലിബ്രിറ്റികളെ തനിക്കറിയാമെന്നും എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ പേരു വെളിപ്പെടുത്താനാവില്ലെന്നും ശേഖർ പറയുന്നു. ബോളിവുഡിൽ ഗുണ്ടായിസമുണ്ടെന്നും ശേഖർ പറയുന്നു. സുശാന്തിന്റേത് ആത്മഹത്യയെന്നു ആദ്യം തോന്നിയിരുന്നു. എന്നാൽ പിന്നീട് പുറത്തു വന്ന വസ്തുതകളും തെളിവുകളും നോക്കുമ്പോൾ മരണത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ട്. വ്യക്തമായ അന്വേഷണം നടത്തണം.

സുശാന്ത് മരിക്കും മുമ്പ് ഒരു ആത്മഹത്യാക്കുറിപ്പ് പോലും എഴുതിവെച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 50 സിം കാർഡുകളാണ് നടൻ മാറ്റിയിട്ടുള്ളത്. സുശാന്ത് ഒഴിവാക്കാൻ ശ്രമിച്ചത് ആരെയാണ്? ജോലിസംബന്ധമായി ആരെങ്കിലുമായി ശത്രുതയുണ്ടായിരുന്നോ? ശേഖർ ചോദിക്കുന്നു.ജസ്റ്റിസ്ഫോർസുശാന്ത് എന്ന പേരിൽ സോഷ്യൽമീഡിയയിൽ ഒരു ഫോറവും ശേഖർ തുടക്കമിട്ടിട്ടുണ്ട്.

ഷാരൂഖ് ഖാനും ഞാനും കഴിഞ്ഞാൽ സുശാന്താണ് മിനിസ്ക്രീനിൽ നിന്നും സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്തിയ നടൻ. ഇത് പലരേയും ചൊടിപ്പിച്ചു കാണണം. സുശാന്തിന്റെ കേസിൽ സിബിഐ അന്വേഷണം തന്നെ വേണം.

മുഖ്യമന്ത്രി നിതീഷ് കുമാർ സുശാന്തിന്റെ കുടുംബത്തെ സന്ദർശിക്കാതിരുന്നതിനെയും ശേഖർ കുറ്റപ്പെടുത്തി. കോവിഡ് പശ്ചാത്തലമായതിനാലാണ് ആരെയും സന്ദർശിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നാണ് ലഭിച്ച വിവരം.

കേസിൽ മുംബൈ പോലീസ് അന്വേഷണം തുടരുകയാണ്. സഞ്ജനാ സംഘി, റിയ ചക്രബർത്തി, യഷ് രാജ് ഫിലിംസ് കാസ്റ്റിംഗ് ഡയറക്ടർ ഷാനൂ ശർമ്മ എന്നിവരടക്കം നടനുമായി ബന്ധപ്പെട്ട 28 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

Content Highlights :actor shekhar suman about sushant singh rajput death urges CBI enquiry

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented