-
മലയാളത്തിലെ സമീപകാലചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ ചിത്രങ്ങളിലൊന്നായ അഞ്ചാം പാതിര വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. മിഥുന് മാനുവല്‍ തോമസ് സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റിന്റെ വേറിട്ടൊരു വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബനെ കണ്ട് അമ്പരന്ന ആളുകള്‍ ഷറഫുദ്ദീന്റെ കഥാപാത്രത്തെയും പ്രശംസിച്ചിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പ്രേമം എന്ന ചിത്രത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രം ചെയ്ത ഷറഫുദ്ദീന് തന്നെയാണോ ഡോ ബെഞ്ചമിന്‍ ലൂയിസ് എന്ന സൈക്കോ കില്ലറായി വന്നതെന്ന അതിശയം ഇപ്പോഴും ആരാധകരില്‍ നിന്നും വിട്ടുമാറിയിട്ടില്ല. സിനിമയിലെ ബെഞ്ചമിന്റെ ഡയലോഗുകള്‍ ഇന്നും ആരാധകര്‍ നെഞ്ചേറ്റുന്നു.
ലോക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ഷറഫുദ്ദീന് വീട്ടില്‍ ലാപ്ടോപ്പിനു മുന്നിലാണ്. അച്ഛനെ പണിയെടുക്കാന്‍ സമ്മതിക്കാതെ തോളത്തു കയറിയിരുന്ന് മകള്‍ ദുവ ഒപ്പമുണ്ട്. 'സാറേ ഈ കുട്ടി ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല' എന്ന അടിക്കുറിപ്പോടെ ഷറഫുദ്ദീന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം ശ്രദ്ധേയമാവുകയാണ്.
Content Highlights : actor sharaf u deen picture with daughter anjaam paathira movie character dr benjamin lewis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..