ഷമ്മി തിലകനോട് 'അമ്മ' വിശദീകരണം തേടി; കൃത്യമായ മറുപടി നൽകിയെന്ന് താരം


അമ്മയുടെ യോ​ഗം മൊബൈലിൽ പകർത്തി എന്നതാണ് വിശദീകരണം തേടാനുള്ള പ്രധാന കാരണം.

ഷമ്മി തിലകൻ | ഫോട്ടോ: പോൾ ബത്തേരി | മാതൃഭൂമി ലൈബ്രറി

കൊച്ചി: അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് നടൻ ഷമ്മി തിലകനോട് താരസംഘടനയായ 'അമ്മ' വിശദീകരണം തേടി. കൃത്യമായ മറുപടി നൽകിയെന്ന് ഷമ്മി തിലകൻ പ്രതികരിച്ചു. അച്ചടക്ക സമിതിക്ക് മുന്നിൽ ഓൺലൈനായി ഹാജരാകാമെന്ന് അദ്ദേഹം അറിയിച്ചു.

അമ്മയുടെ യോ​ഗം മൊബൈലിൽ പകർത്തി എന്നതാണ് വിശദീകരണം തേടാനുള്ള പ്രധാന കാരണം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ ബോഡിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെയും മറ്റ് വാർത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്ക്കെതിരെ ഒരുപാടുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതിൽ അമ്മയുടെ അം​ഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറൽ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോ​ഗം ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നുവെന്നും മാധ്യമപ്രവർത്തകരോട് സിദ്ദിഖ് പറഞ്ഞിരുന്നു.

ജനറൽ ബോഡിക്കിടെ ഷമ്മിയെ താരസംഘടനയിൽ നിന്ന് പുറത്താക്കിയെന്ന് വാർത്ത പരന്നിരുന്നു. ഇത് നിഷേധിച്ച സംഘടന ഷമ്മി ഇപ്പോഴും അമ്മയിലെ അം​ഗമാണെന്നും ജനറൽ ബോഡിക്ക് ഒരാളെ പുറത്താക്കാൻ അധികാരമില്ലെന്നും വ്യക്തമാക്കിയിരുന്നു. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് നടപടി സ്വീകരിക്കുകയെന്നും അതിന് മുമ്പ് ഷമ്മി തിലകന് പറയാനുള്ളത് കേൾക്കുമെന്നും അവർ പറഞ്ഞിരുന്നു.

Content Highlights: Actor Shammy Thilakan, AMMA, Action against Shammy Thilakan, AMMA General Body

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented