തനിക്കെതിരെ നീങ്ങുന്നത് അച്ഛനോട് കലിപ്പുള്ളവര്‍; മമ്മുക്ക നടപടി എടുക്കരുതെന്ന് പറഞ്ഞു -ഷമ്മി തിലകന്‍


സംഘടനാ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പലതവണ ഭാരവാഹികള്‍ക്ക് കത്തുകളെഴുതിയിട്ടുണ്ട്. അതൊക്കെ ചുരുക്കം ചിലര്‍ക്കേ അറിയുകയുള്ളൂ.

ഷമ്മി തിലകൻ, അമ്മ ഭാരവാഹികൾ

കൊച്ചി: മോഹന്‍ലാലിനെതിരെ ഒളിയമ്പുമായി നടന്‍ ഷമ്മി തിലകന്‍. തനിക്കെതിരായ 'അമ്മ'യുടെ നീക്കത്തിന് പിന്നില്‍ അച്ഛനോട് കലിപ്പുള്ളവരാണെന്ന് അദ്ദേഹം ആരോപിച്ചു. നടപടി എടുക്കരുതെന്ന് മമ്മുട്ടി അടക്കമുള്ളവര്‍ പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

ഷമ്മി തിലകനെതിരെ പ്രതിഷേധമുണ്ടെന്നും നടപടി എടുക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അമ്മ ഭാരവാഹികള്‍ യോഗത്തിന് ശേഷം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകന്‍.

'നടപടി നേരിടാന്‍ തയ്യാറാണ്. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്റെ ഭാഗം പൂര്‍ണ്ണമായും കേട്ടിട്ടില്ല. അതിന് മാത്രമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ നിലപാട് ഞാന്‍ പറയും. അച്ഛന്‍ പണ്ട് മാഫിയ സംഘം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. സകുമാര്‍ അഴീക്കോടും പറഞ്ഞു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. അതിനേക്കാള്‍ അപ്പുറമാണ് പറഞ്ഞിരുക്കുന്നത്. അമ്മ എന്ന സംഘടന സ്ഥാപിതമായത് എന്റെ കൂടി പണം ഉപയോഗിച്ചാണ്. അതില്‍ മൂന്നാമത് അംഗത്വം എടുത്ത വ്യക്തിയാണ് ഞാന്‍. മണിയന്‍ പിള്ള രാജുവാണ് അന്ന് പണം വാങ്ങിച്ചത്. അമ്മയുടെ ലെറ്റര്‍പാഡിന്റെ പൈസ കൊടുത്തത് ഞാനാണെന്നാണ് വിശ്വസിക്കുന്നത്. ആ ലെറ്റര്‍ പാഡില്‍ തന്നെ എന്നെ പുറത്താകിയെന്ന് വരട്ടെ. അപ്പോള്‍ പ്രതികരിക്കും' ഷമ്മി തിലകന്‍ പറഞ്ഞു.

താന്‍ എന്ത് കാര്യത്തിനാണ് പ്രതികരണം നടത്തിയിട്ടുള്ളതെന്ന് അറിയാതെയാണ് പലരും തനിക്കെതിരെ പറയുന്നത്. സംഘടനാ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പലതവണ ഭാരവാഹികള്‍ക്ക് കത്തുകളെഴുതിയിട്ടുണ്ട്. അതൊക്കെ ചുരുക്കം ചിലര്‍ക്കേ അറിയുകയുള്ളൂ. കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ അവര്‍ പിന്‍മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

'മമ്മുക്ക അടക്കം എനിക്കെതിരെ നടപടിയെടുക്കരുത് പറഞ്ഞതായാണ് ഞാന്‍ കേട്ടത്. മമ്മുക്ക കഴിഞ്ഞ തവണയും ഇത് പറഞ്ഞിരുന്നു. താക്കീത് മതിയെന്നും ചിലര്‍ പറഞ്ഞു. എന്താണ് ഞാന്‍ പറഞ്ഞതെന്നും എന്തിന് വേണ്ടിയാണ് ഞാന്‍ പ്രതികരിച്ചതെന്നും അറിയാവുന്നത് കൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നത്.

ഞാന്‍ കൊടുത്ത റിപ്പോര്‍ട്ടുകളൊന്നും ചില ആളുകള്‍ക്ക് അറയിയില്ല, പണ്ട് അച്ഛന്‍ പറഞ്ഞ പോലെ ചില വ്യക്തികള്‍ക്ക് അത് എതിരാണ്. സത്യത്തെ മൂടിവെക്കാനാകില്ല. അമ്മയില്‍നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസം എനിക്കില്ല. അമ്മയിലെ ചില ഭാരാവാഹികളില്‍നിന്ന് നീതിലഭിക്കില്ലെന്ന തോന്നലുണ്ട്. എല്ലാവരുമല്ല, ചിലര്‍ മാത്രം. എന്നോടുള്ള പ്രശ്‌നം വ്യക്തപരവും. അതിനേക്കാള്‍ എന്റെ അച്ഛനോടുള്ള കലിപ്പുമാണ്. അത് ഞാന്‍ എന്റെ വിശദീകരണത്തില്‍ തന്നെ എഴുതിയിട്ടുണ്ട്. ഇന്നത്തെ ജനറല്‍ ബോഡി എന്നെ അറിയിച്ചതുപോലുമില്ല' - ഷമ്മി വ്യക്തമാക്കി.

Content Highlights: Actor Shammi Thilakan against mohanlal-amma

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented