സ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനത്തിന് ഇരയായി ജീവൻ നഷ്ടപ്പെടുന്ന പെൺകുട്ടികളുടെ വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്നുവെന്ന് നടൻ ഷാജു ശ്രീധർ. ഭാര്യയുമൊത്ത് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത് പണത്തിന്റെ പേരിലല്ല, മനസിന്റെ ചേർച്ചയിലാണെന്നും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്ന രണ്ട് പെണ്മക്കളുള്ള മാതാപിതാക്കളാണ് തങ്ങളെന്നും ഷാജു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

"അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല... ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവർ.. പക്ഷേ ഇന്ന് വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്ന രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ് ഞങ്ങളും..."-ഷാജു പറയുന്നു.

പഴയകാല സിനിമാതാരം ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ. രണ്ട് പെൺകുട്ടികളാണ് ഇരുവർക്കും. നന്ദനയും നീലാഞ്ജനയും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രമായ കോശിയുടെ മകളായി നീലാഞ്ജന അഭിനയിച്ചിട്ടുണ്ട്. STD X-E 99 BATCH എന്ന ചിത്രത്തിലൂടെ നന്ദനയും നായികയായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.

content highlights : actor shaju sreedhar about his wedding with actress chandini