https://www.instagram.com/shaheen_sidhique/?hl=en
നടൻ സിദ്ധിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ധിഖ് വിവാഹിതനാകുന്നു. ഡോക്ടർ അമൃത ദാസാണ് ഷഹീന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു ചടങ്ങ് നടന്നത്.
ഷഹീൻ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ഷഹീൻ എത്തിയത്. അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്‌ളോഗ്,ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്, വിജയ് സൂപ്പറും പൗർണമിയും, മിസ്റ്റർ ആൻഡ് മിസിസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു
Content Highlights: Actor Shaheen Siddique engagement pictures celebrity wedding
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..