ഷോൺ പെൻ| Photo Credit: Screengrab news.com.au
റഷ്യയുടെ അധിനിവേശം അതിന്റെ മൂര്‍ധന്യത്തിലെത്തിനില്‍ക്കെ യുക്രൈനില്‍ ഡോക്യുമെന്ററി ചിത്രീകരിച്ച് നടനും സംവിധായകനും നിര്‍മാതാവുമായ ഷോണ്‍ പെന്‍. ഡെപ്യൂട്ടി പ്രധാനമന്ത്രി ഇര്യാന വെരേഷ്ചുകിനൊപ്പം ഷോണ്‍ പെന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൂടാതെ സൈനികരോടും അധികൃതരോടും പ്രതിസന്ധിയെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു.
പാശ്ചാത്യരാജ്യങ്ങളിലെ രാഷ്ട്രീയപ്രവര്ത്തകരില്ലില്ലാത്ത ധൈര്യമാണ് ഷോണ്‍ പെന്‍ പ്രകടമാക്കുന്നത്. മരണത്തെ ഭയക്കാതെ യുക്രൈനില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ലോകത്തോട് പറയാന്‍ സധൈര്യം അദ്ദേഹം കീവിലെത്തുകയായിരുന്നു. ഞങ്ങളുടെ ശബ്ദമായി ഷോണ്‍ പെന്‍ മാറട്ടെ- പ്രസിഡന്റ്സ് ഓഫീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഷോണ്‍ പെന്‍ ഡോക്യുമെന്ററിയുടെ ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. വൈസ് സ്റ്റുഡിയോസാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്.
രണ്ടു തവണ മികച്ച നടനുള്ള ഓസ്കര് പുരസ്കാരം നേടിയ ഷോണ്‍ പെന്‍ യുദ്ധവിരുദ്ധ കാമ്പയിനുകളില്‍ സജീവമാണ്. 2010 ല്‍ ഹെയ്റ്റിയിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്തഭൂമിയിലെത്തി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ഡോണ്‍ ഹാര്‍ഡി സംവിധാനം ചെയ്ത സിറ്റിസണ്‍ പെന്‍ എന്ന ഡോക്യുമെന്ററിയില്‍ അഭിനയിക്കുകയും ചെയ്തു.
Content Highlights: Sean Penn, Russia-Ukraine crisis, Russian Invasion, war, Documentary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..