യുവനടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്ജ് അച്ഛനായി. രസകരമായ കുറിപ്പോടെയാണ് താന്‍ അച്ഛനായ വിവരം ബിബിന്‍ ആരാധകരോട്  പങ്കുവെച്ചത്. ''പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .47 ന് ഞാന്‍ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ ഈ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു...''ബിബിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ മെയ് 20നാണ് വൈപ്പിന്‍ മാലിപ്പുറം സ്വദേശിയായ ഫിലോമിന ഗ്രീഷ്മയുമായുള്ള ബിബിന്റെ വിവാഹം നടന്നത്. വിവാഹക്ഷണക്കത്തും ഏറെ കൗതുകം നിറഞ്ഞതായിരുന്നു. 

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയത് ബിബിനും സുഹൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ്. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് ബിബിന്‍ നായകനാകുന്നത്. ദുല്‍ഖര്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയില്‍ പ്രതിനായകനായെത്തിയതും ബിബിന്‍ ആയിരുന്നു.

Content Highlights : Actor Scriptwriter Bibin George Blessed With Baby Girl