പൊള്ളയായ വാക്കുകളിലെ പ്രസംഗപ്രകടനം കണ്ട് ചോര തിളയ്ക്കാനില്ല, മടുത്തു, വെറുത്തു- സരയൂ


ബ്രഹ്മപുരം, സരയു | photo: mathrubhumi, facebook/sarayumohan

ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരണവുമായി നടി സരയൂ മോഹന്‍. തെളിഞ്ഞ പ്രഭാതങ്ങള്‍ ഇല്ലെന്നും കിളികള്‍ പോലുമില്ലെന്ന് സരയൂ പറഞ്ഞു. അവഗണനകള്‍ വേദനപ്പിക്കുന്നുവെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസാരമായി കാണുന്ന ഒരു നാട്, അധികാരികള്‍, നേതൃ സ്ഥാനത്തുള്ളവര്‍, ഭരണ സ്ഥാനത്തുള്ളവര്‍, മനസ്സില്‍ കോറിയിട്ട വേദനയുണ്ടെന്ന് സരയൂ കുറിച്ചു. മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയില്‍ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാര്‍ഥ മാലിന്യം എന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കുന്നുവെന്നും നടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊച്ചി ഹൃദയത്തില്‍ താമസിക്കുന്നവളാണ്. കൊച്ചിയെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്നവളാണ്. വാതോരാതെ കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറയുന്നവള്‍ ആണ് (ആയിരുന്നു).
ദുരന്തകയങ്ങളില്‍ തുഴഞ്ഞു ശീലമാണ്. (അത് പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും). പക്ഷേ അവഗണനകള്‍ വേദനയാണ്. കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികള്‍, നേതൃ സ്ഥാനത്തുള്ളവര്‍, ഭരണ സ്ഥാനത്തുള്ളവര്‍, മനസ്സില്‍ കോറിയിട്ട വേദനയുണ്ട്. മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്. ഒന്നും തന്നെ കാണാനായില്ല.

മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്, പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്നങ്ങളില്‍ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയില്‍ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാര്‍ഥ മാലിന്യം എന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കുന്നു. നാളെ ചീറിപ്പാഞ്ഞു വരുന്ന വാഹനത്തിന് ഓരം കൊടുത്തും, കല്ലിനെക്കാള്‍ വലുതായി അതില്‍ കോറിയ പേര് നോക്കി വികസനം വന്നേ എന്ന് പുളകം കൊള്ളാനും, പൊള്ളയായ വാക്കുകളില്‍ വിളമ്പുന്ന പ്രസംഗപ്രകടനം കണ്ട് ചോര തിളയ്ക്കാനും നിങ്ങള്‍ക്ക് ഇല്ലാത്ത ലജ്ജ ഉള്ളത് കൊണ്ട് സാധിക്കില്ല. മടുത്തു, വെറുത്തു.

ചുമ ഉറക്കത്തിലും. പുകമൂടിയ ഫ്‌ലാറ്റ് അകം ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും ചെറുതായല്ല. തെളിഞ്ഞ പ്രഭാതങ്ങള്‍ ഇല്ല. കിളികള്‍ പോലും ഇല്ല. നാട്ടില്‍ നാളുകളായി ചെറുപ്പക്കാര്‍ കൂട് വിട്ടൊഴിയുന്നു.
ഇനി ഈ നാടേ ഇല്ലാതെ ആകുന്ന കാലമേ അറിയാന്‍ ഉള്ളു.

Content Highlights: actor sarayu mohan on brahmapuram issue

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


mb.com

മഹറായി ചോദിച്ചത് വീല്‍ചെയര്‍; ഇത് ഫാത്തിമ നല്‍കുന്ന സന്ദേശം

Oct 13, 2021

Most Commented