
-
സഹതാരമായും വില്ലനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച സന്തോഷ് ജോഗിയെ നാം ആരും മറക്കാനിടയില്ല. 2010 ഏപ്രില്‍ 13-നാണ് ആരോടും പറയാതെ സന്തോഷ് ഈ ലോകത്തോട് വിടപറഞ്ഞ് പോയത്.
ഒരു ശരാശരി നടനെന്ന ലേബലില്‍ ഒതുങ്ങി നിന്ന സന്തോഷിന്റെ സിനിമക്കപ്പുറത്തെ ജീവിതം പിന്നീട് ചര്‍ച്ചയായത് അദ്ദേഹത്തിന്റെ പ്രിയതമ ജിജിയുടെ പുസ്തകത്തിലൂടെയാണ്. തന്റെ പ്രിയപ്പെട്ട പപ്പുവിനെക്കുറിച്ച് ജിജി എഴുതിയ 'നിനക്കുള്ള കത്തുകള്‍' എന്ന പുസ്തകം ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ഇരുവരുടെയും രണ്ടു പെണ്മക്കളുടെ ജന്മദിനത്തില് ജിജി കുറിച്ച വരികളാണ് ശ്രദ്ധേയമാകുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ ഒരേ ദിവസമാണ് സന്തോഷിന്റെയും ജിജിയുടെയും പെണ്‍കുഞ്ഞുങ്ങളുടെ ജനനം.
ജിജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പപ്പൂ.... നമ്മുടെ രണ്ട് ചുന്ദരിക്കുട്ടികളുടേയും പിറന്നാളാണിന്ന്... രണ്ടു വര്‍ഷത്തിന്റെ കൃത്യമായ ഇടവേളയില്‍ 2006 മാര്‍ച്ച് 11 നും 2008 മാര്‍ച്ച് 11 നുമായി നമ്മുടെ ഉയിരിലേക്ക് പിറന്നുവീണ കുഞ്ഞിപ്പെണ്ണുങ്ങള്‍, ഇന്നിപ്പോഴിങ്ങനെ പതിനാലുകാരിയും പന്ത്രണ്ടുകാരിയുമായി ,നമ്മളേക്കാള്‍ വലിയവരായി നില്ക്കുന്നു...! നീ ഒപ്പമില്ലാത്ത പത്തു വര്‍ഷങ്ങള്‍ ... നീയവശേഷിപ്പിച്ച ശൂന്യത... നീയുണ്ടായിരുന്നെങ്കിലെന്ന കാല്പനികത..... എല്ലാറ്റിനുമിടയില്‍ അവര്‍ വളരുന്നു... മിടുക്കിക്കുട്ടികളാണ് പപ്പൂ... സത്യമായും എനിക്കറിയാം, you are missing them.... നിന്റെയും ചേര്‍ത്ത് രണ്ടാളുടേയും തിരുനെറ്റിയില്‍ കൊടുത്തിട്ടുണ്ട് നിറയെ ഉമ്മകള്‍
Content Highlights : Actor Santhosh Jogi's Wife Jiji Jogi Oh Their daughters birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..