മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ സഞ്ജയ് ദത്ത് ആശുപത്രി വിട്ടു. മാസ്ക് ധരിച്ചുകൊണ്ട് കാറിൽ നിന്നിറങ്ങി ആരാധകരോട് കൈവീശി കാണിച്ച് വീട്ടിലേക്ക് കയറി പോകുന്ന നടന്റെ വീഡിയോ വൈറലാകുന്നു. ആഗസ്റ്റ് എട്ടിനാണ് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് സഞ്ജയ് ദത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശരീരത്തിലെ ഓക്സിജൻ നില താഴ്ന്നതാണെന്നും കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലമാണ് കണ്ടെത്തിയതെന്നും നടനെ ചികിത്സിച്ച ഡോക്ടർ പറയുന്നു. തന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് സഞ്ജയ് ദത്ത് ട്വിറ്ററിലൂടെയും അറിയിച്ചിരുന്നു.
മഹേഷ് ഭട്ടിന്റെ സഡക് 2, കെ ജി എഫ് 2 എന്നിവയാണ് നടന്റെ പുതിയ ചിത്രങ്ങൾ. സഡക് 2 ഓഗസ്റ്റ് 28ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുക.
Content Highlights :actor sanjay dutt discharged from hospital in mumbai reaches home video