വധഭീഷണി; തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി സല്‍മാന്‍ ഖാന്‍ 


സൽമാൻ ഖാൻ | Photo: ANI

മുംബൈ: വധഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ജൂണ്‍മാസം ആദ്യമാണ് സല്‍മാനും അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനുമെതിരേ വധഭീഷണിയുണ്ടായത്. തോക്ക് ലൈസന്‍സ് നേടുന്നതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ആസ്ഥാനത്തെത്തിയ സല്‍മാന്‍, ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഫന്‍സാല്‍ക്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വന്തം സുരക്ഷയും കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സല്‍മാന്‍, തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിസിക്കല്‍ വേരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തിയത്. അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം, ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മുസേവാലയെ കൊലപ്പെടുത്തി കുറച്ചുദിവസങ്ങള്‍ക്കുള്ളിലാണ് സല്‍മാനും സലിമിനും വധഭീഷണി മുഴക്കുന്ന കത്ത് കിട്ടിയത്.

പ്രഭാതസവാരിക്കു ശേഷം ഇരുന്ന് വിശ്രമിക്കാറുള്ള ബെഞ്ചില്‍നിന്നാണ് സല്‍മാന്റെ പിതാവിന് ഭീഷണിക്കത്ത് ലഭിച്ചത്. മുന്‍പ്, 2018-ല്‍ സല്‍മാനെതിരേ ബിഷ്‌ണോയി വധഭീഷണി മുഴക്കിയിരുന്നു. മാന്‍വേട്ടക്കേസുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്. കേസിലെ പ്രതികളില്‍ ഒരാളായിരുന്നു സല്‍മാന്‍.

Content Highlights: actor salman khan applies for gun licence

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented